
നാം അറിയാതെ നമ്മുടെ ശരീരം വിശ്രമിക്കുന്നതാണ് ഉച്ചയുറക്കം. ഉച്ചക്ക് ഉണ്ടു കഴിഞ്ഞിട്ട് ഒന്നു ഉറങ്ങാന്‍ ആഗ്രഹികാതവായി ആരുമില്ല എന്നാലും, നമ്മുടെ ജോലിഭാരം അത് അനുവദിക്കുന്നില്ല. ജോലി ഇല്ലാത്തവര്‍ക്ക് ഇതൊരു ജോലിയും ആണേ...! സാധാരണ എല്ലാ ഓഫീസുകളിലും നമുക്കത് കാണാം. സുഗമുള്ള ഒരു ഇരിപ്പിടമാണ് ഓഫീസില്‍ നമുക്കുല്ലതെന്കില് പിന്നെ പറയുകയും വേണ്ട സുഗമായ ഉറക്കം.രാത്രി നമ്മള് എത്ര ഉറങ്ങിയാലും ഇല്ലെങ്കിലും ഉച്ച കഴിഞ്ഞിട്ട് ഒന്നു ഉറങ്ങുന്ന സുഖം അത് ഒന്നു വേറെ തന്നെയാണ്. രാവിലെ നമുക്കുണ്ടാകുന്ന വലിയ ടെന്‍ഷന്‍ ഒക്കെ ഉച്ച കഴിഞ്ഞിട്ട് വരാതിരിക്കണമെങ്കില്‍ ഒരു ചെറിയ ഉറക്കം നല്ലതാണു. ഉച്ചക്ക് ഇരുന്നു ഉറങ്ങുന്നവര്‍ അലസരാനെന്നു നമുക്കു തോന്നും, എന്നാല്‍ അവരായിരിക്കും രാവിലെ സത്യസന്ധമായി ജോലി ചെയ്തത്. ചിലപ്പോള്‍ ഉച്ചകഴിഞ്ഞ് ജോലി ചെയുമ്പോള്‍ ഒന്നു മയങ്ങിയാല്‍ കൊള്ളാം എന്ന് നമ്മുടെ ശരീരം പറഞ്ഞാലും നമ്മുടെ മനസ്സു അതിനനുവദിക്കില്ല, കാരണം മറ്റുള്ളവര്‍ എന്ത് വിചാരിക്കും തന്നെക്കുറിച്ച്, അഥവാ അറിയാതെ കണ്ണൊന്നു അടഞ്ഞാലും നമ്മള് പെട്ടെന്ന് എല്ലാപേരും നോക്കും അയ്യോ! ആരെങ്കിലും കണ്ടോ ആവോ..? ഇല്ലെന്നു മനസ്സിലായാല്‍ അതെ രീതിയില്‍ തെന്നെ മുന്നോട്ടു പോകും ഇല്ലെങ്കില്‍ പെട്ടെന്ന് പോയി മുഖം കഴുകുകയും ചെയും. ഉച്ചകഴിഞ്ഞ് ഒന്നു കോട്ടുവാ ഇടാതവരായി ഈ ലോകതാരുമില്ല. അതിനര്‍ത്ഥം എല്ലാപേര്‍ക്കും ഉച്ചയുറക്കം ഉണ്ടെന്നു തന്നെ. അത് "പലര്ക്കു പലവിധമാനെന്നെ ഉള്ളു."
കമ്പ്യൂട്ടറില്‍ നമ്മള് റിഫ്രെഷ് ചെയുന്നതിന് പകരമായി നമ്മുടെ ശരീരം ചെയുന്നതാണ് 'കോട്ടുവാ' അങ്ങനെ കോട്ടുവാ ഇടുന്നതിലൂടെ നമ്മുടെ തലച്ചോറ് ഫ്രെഷ് ആകുന്നു എന്ന് ഈ ഇടെ ഒരു ശാസ്ത്രഞ്ജന്‍ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ മുന്പില് കോട്ടുവാ ഇടാന്‍ മടിക്കുന്ന നമ്മള് ഒന്നു ഫ്രെഷ് ആകാന്‍ ഇഷ്ടമില്ലെന്നു പറയാം. ഉച്ചയുറക്കം വന്നില്ലെന്കിലും ഉറങ്ങാന്‍ വേണ്ടി പോകുന്നവരുമുണ്ട്. അതിനെ ഉച്ചയുറക്കം എന്ന് പറയാന്‍ വയ്യ. രണ്ടു മണി കഴിഞ്ഞാലേ നമ്മുടെ ശരീരം ഉച്ചയുറക്കത്തിനു റെഡി ആകുകയുള്ളൂ, രാവിലെ ഓഫീസില്‍ എത്ര ശ്രമിച്ചാലും കിട്ടാത്ത ഒരു പ്രോബ്ലെമോ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നമോ ചിലപ്പോള്‍ ഉച്ച കഴിഞ്ഞു കിട്ടി എന്ന് വരാം. അതില്‍ നല്ലൊരു പങ്കു ഉച്ചയുറക്കത്തിനു സാധിക്കും. ഉച്ചയുറക്കം കഴിഞ്ഞെഴുന്നെല്ക്കുന്ന നമ്മളുടെ മനസ്സു തൊണ്ണൂറു ശതമാനവും ആക്റ്റീവ് ആയിരുക്കും.ഉച്ചയുറക്കം എന്നത് കുറച്ചു സമയം മാത്രമാണ് അല്ലാതെ മണികൂറുകളോളം ഉള്ളതല്ല.അത് എവിടയൂം ആകാം ഓഫീസിലോ? വീട്ടിലോ? ഉച്ചയുറക്കം വരാന്‍ അങ്ങനെ പ്രത്യേകിച്ച് സ്ഥലം വേണമെന്നില്ല അത് താനേ വന്നുകൊള്ളും. അത് മനസിലാകിയാല്‍ ഉച്ചയുറക്കം അര്‍ക്കും ഒരിക്കലും ഒരു പ്രശ്നം അല്ല...ഒരിക്കലും....!!!
ജ്യോതിഷ്. വി.
Font Problem ???
Click here..... http://www.deepika.com/font.htm
save to..... My computer ->control panel ->font
1 comment:
Complete urakkamaanu,panikkidayil,alley........
Post a Comment